യാത്രികന്റെ സഞ്ചി

 


ഇന്നലെകളിൽ നിന്നും

പറിച്ചെടുക്കാനാവാത്ത മനസ്

നഷ്ടങ്ങളുടെ മാത്രം
കണക്കെഴുതിയ പുസ്തകം
സഫലമാകാതെ പോയ
യാത്രയുടെ ദൂരങ്ങൾ
നഷ്ട പ്രണയങ്ങളുടെ
വിങ്ങലുകളിൽ
കുതിർന്ന തലയിണ
വലിച്ചു തീർത്ത
പുകച്ചുരുളുകളിൽ
മുങ്ങിപ്പോയ സ്വപ്നങ്ങൾ
കുടിച്ചു തീർത്ത മദ്യത്തിന്റെ
ചൂടിൽ വേന്തുപോയ കരൾ
ഓർമകൾ മാത്രമുള്ളവന്റെ യാത്രകൾ
മരണമെന്ന സ്വാതന്ത്ര്യത്തിലേക്കാണ്
അവന്റെ സഞ്ചിയിൽ
വിഫല സ്വപ്നങ്ങളുടെ
അവശേഷിപ്പുകളല്ലാതെ
മറ്റെന്തുണ്ടാകാനാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിതം

ഒരു യാത്ര പോകണം