പോസ്റ്റുകള്‍

എഴുത്ത്‌ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യാത്രികന്റെ സഞ്ചി

ഇമേജ്
  ഇന്നലെകളിൽ നിന്നും പറിച്ചെടുക്കാനാവാത്ത മനസ് നഷ്ടങ്ങളുടെ മാത്രം കണക്കെഴുതിയ പുസ്തകം സഫലമാകാതെ പോയ യാത്രയുടെ ദൂരങ്ങൾ നഷ്ട പ്രണയങ്ങളുടെ വിങ്ങലുകളിൽ കുതിർന്ന തലയിണ വലിച്ചു തീർത്ത പുകച്ചുരുളുകളിൽ മുങ്ങിപ്പോയ സ്വപ്നങ്ങൾ കുടിച്ചു തീർത്ത മദ്യത്തിന്റെ ചൂടിൽ വേന്തുപോയ കരൾ ഓർമകൾ മാത്രമുള്ളവന്റെ യാത്രകൾ മരണമെന്ന സ്വാതന്ത്ര്യത്തിലേക്കാണ് അവന്റെ സഞ്ചിയിൽ വിഫല സ്വപ്നങ്ങളുടെ അവശേഷിപ്പുകളല്ലാതെ മറ്റെന്തുണ്ടാകാനാണ്

ഏകാന്തത

ഇമേജ്
  ഏകാന്തതയുടെ കനം എപ്പോഴെങ്കിലും അളന്നെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ..? അതിന്റെ നീളമോ? തീവ്രത അറിയാൻ ഏതു മാപിനിയാണ് ഉള്ളതെന്നറിയുമോ? ഒരു നിമിഷം കൊണ്ട്, ഏകാന്തതയെക്കമുറിച്ച് ഇത്രയേറെ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ എവിടെയാണെന്ന് അറിയാമോ...? പുറത്തേക്കു തുറക്കുന്ന ജാലകങ്ങൾ ഇല്ലാത്ത മുറി. ദിവസങ്ങൾ കഴിയുമ്പോൾ മെല്ലെ ഏകാന്തത ചിന്തകൾക്ക് മേൽ ഒരു വല നെയ്യും. പുറം കാഴ്ചകളെ കവർന്നെടുക്കുന്ന ചുവരുകൾ എന്നെ എന്നിലേക്ക്‌ ചുരുക്കും. ഞാൻ ഞാൻ മാത്രമാകും. കാഴ്ചകളേയും ശരീരത്തേയും മാത്രമല്ല ചിന്തകളെയും പുറത്തേക്കു കൊണ്ടുപോകാൻ കഴിയാതെ വരും. അതേ ഞാൻ ഞാൻ മാത്രമാകും. ഇന്നിൽ നിന്നും എനിക്ക് തുറക്കാൻ കഴിയുന്ന ഒരേഒരു വാതിൽ ഇന്നലെയിലേക്കു മാത്രമാകും. ഒരിക്കലും തുറക്കരുതെന്നു കരുതി ചിത്രത്താഴിട്ടു പൂട്ടി ആഴിയിലേക്കു വലിച്ചെറിഞ്ഞ പേടകം തിരകളുടെ ഓളങ്ങളിൽ ഒഴുകി തീരത്ത് വന്നു കിടക്കും. എന്റെ കാഴ്ച്ചവെട്ടത്തിൽ അതങ്ങനെ ഒഴുകി നിൽക്കും. നാളെയെക്കുറിച്ചു മറന്നുപോയ എന്റെ ചിന്തകൾ ഇന്നിൽ നിന്നും ഇന്നലയിലേക്കു തുറന്ന കിളിവാതിലിലൂടെ പുറത്തേക്കു കടക്കും. അതൊടുവിൽ തീരത്തടിഞ്ഞ ആ പേടകത്തിന്‌ മുന്നിലെത്തും. ആ പേടകം തുറന്നു ഞാൻ ഇന്നലെകളിലേക്ക്

ജീവിതം

ഇമേജ്
ഇന്നലെകളില്‍ നിന്നും ആരംഭിച്ച യാത്ര എവിടേക്ക് എന്നറിയാതെ ഇന്നിലേക്ക് എത്തി നില്‍ക്കുന്നു. എത്തേണ്ട ദൂരത്തേക്കുറിച്ചോ എന്തിനെന്നതിനേക്കുറിച്ചോ ഇന്നും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. അന്നായിരിക്കാം ഈ യാത്രയുടെ അവസാനം.  ലക്ഷ്യം, അതൊരു ഫുള്‍ സ്റ്റോപ്പാണ്. 100 മീറ്റര്‍ ഓട്ടക്കാരന്റെ ലക്ഷ്യം അവന്റെ മുന്നിലെ ഫിനിഷിംഗ് പോയിന്റാണ്. നൂറ് മീറ്ററിന് അപ്പുറത്തേക്ക് ഓടുന്നത് നിരര്‍ത്ഥകമാണ്. മാരത്തോണ്‍ ഓടുന്നവന് കൂടുതല്‍ ദൂരം ഓടാം. പക്ഷെ, ഫിനിഷിംഗ് പോയിന്റ് വരെ മാത്രം.  ഫിനിഷിംഗ് പോയിന്റില്ലാത്ത യാത്ര. ലക്ഷ്യം തീര്‍ച്ചപ്പെടുത്താത്ത യാത്ര. അവിടെയാണ് അതിശയങ്ങളും അത്ഭുതങ്ങളും നമ്മെ കാത്തിരിക്കുന്നത്.  പിന്നില്‍ ഓര്‍മ്മയായ് ഇന്നലെയും മുന്നില്‍ അനന്തമായ് നാളെയും നില്‍ക്കുമ്പോള്‍ ഇന്ന് മാത്രമാണ് യാഥാര്‍ത്ഥ്യത്തിന്റെ കുപ്പായം അണിയുന്നത്. ഇന്നിന് മാത്രമാണ് നിറമുള്ളത്, ഇന്ന് മാത്രമാണ് മധുരമുള്ളത്, ഇന്നിന് മാത്രമാണ് അവകാശങ്ങളുള്ളത്.  ഇന്നലകളെ എന്നില്‍ നിന്നും ആരോ കവര്‍ന്നെടുത്തിരിക്കുന്നു. നാളെ എനിക്കുള്ളതല്ല, അതിനും അവകാശികളുണ്ട്. ഇന്ന് മാത്രമാണ് എന്റേതായിട്ടുള്ളത്. ഇന്ന്, എന്റേതാണ്. ഇന്നിലാണ് എന്റെ യാത്രകളും.