ജീവിതം

ഇന്നലെകളില്‍ നിന്നും ആരംഭിച്ച യാത്ര എവിടേക്ക് എന്നറിയാതെ ഇന്നിലേക്ക് എത്തി നില്‍ക്കുന്നു. എത്തേണ്ട ദൂരത്തേക്കുറിച്ചോ എന്തിനെന്നതിനേക്കുറിച്ചോ ഇന്നും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. അന്നായിരിക്കാം ഈ യാത്രയുടെ അവസാനം. ലക്ഷ്യം, അതൊരു ഫുള്‍ സ്റ്റോപ്പാണ്. 100 മീറ്റര്‍ ഓട്ടക്കാരന്റെ ലക്ഷ്യം അവന്റെ മുന്നിലെ ഫിനിഷിംഗ് പോയിന്റാണ്. നൂറ് മീറ്ററിന് അപ്പുറത്തേക്ക് ഓടുന്നത് നിരര്‍ത്ഥകമാണ്. മാരത്തോണ്‍ ഓടുന്നവന് കൂടുതല്‍ ദൂരം ഓടാം. പക്ഷെ, ഫിനിഷിംഗ് പോയിന്റ് വരെ മാത്രം. ഫിനിഷിംഗ് പോയിന്റില്ലാത്ത യാത്ര. ലക്ഷ്യം തീര്‍ച്ചപ്പെടുത്താത്ത യാത്ര. അവിടെയാണ് അതിശയങ്ങളും അത്ഭുതങ്ങളും നമ്മെ കാത്തിരിക്കുന്നത്. പിന്നില്‍ ഓര്‍മ്മയായ് ഇന്നലെയും മുന്നില്‍ അനന്തമായ് നാളെയും നില്‍ക്കുമ്പോള്‍ ഇന്ന് മാത്രമാണ് യാഥാര്‍ത്ഥ്യത്തിന്റെ കുപ്പായം അണിയുന്നത്. ഇന്നിന് മാത്രമാണ് നിറമുള്ളത്, ഇന്ന് മാത്രമാണ് മധുരമുള്ളത്, ഇന്നിന് മാത്രമാണ് അവകാശങ്ങളുള്ളത്. ഇന്നലകളെ എന്നില്‍ നിന്നും ആരോ കവര്‍ന്നെടുത്തിരിക്കുന്നു. നാളെ എനിക്കുള്ളതല്ല, അതിനും അവകാശികളുണ്ട്. ഇന്ന് മാത്രമാണ് എന്റേതായിട്ടുള്ളത്. ഇന്ന്, എന്റേതാണ്. ഇന്നിലാ...